തിരുവനന്തപുരം: ഓൾ ഇന്ത്യ പോലീസ് വോളീബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ കേരളാ പോലീസും വനിതാ വിഭാഗത്തിൽ രാജസ്ഥാനും ചാന്പ്യന്മാരായി.
സിഐഎസ്എഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളാ പോലീസ് ചാന്പ്യന്മാരായത്. സ്കോർ: 25-23, 25-18, 25-22.
വനിതാ വിഭാഗത്തിൽ സിആർപിഎഫിനെ രണ്ടിനെതിരേ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി രാജസ്ഥാൻ ജേതാക്കളായി. സ്കോർ: 9-25, 24-26, 25-18, 25-23, 15-12.